നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കും , വിജയിക്കണം

നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പ്  അടുത്ത June 2  നു  നടക്കുകയാണ്  . മൂന്നു മുന്നണികളും സ്ഥാനര്തികളെ  പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി തുടങ്ങി . സി പി എമ്മില്‍ നിന്നും ,   സി പി എമ്മില്‍ നിന്ന് ലഭിച്ച എമ്മെല്ലേ  സ്ഥാനവും രാജി വെക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത നെയ്യാറ്റിന്‍കര മുന്‍ എമ്മെല്ലേ  ആര്‍  ശേല്‍വരാജാണ്  യു ഡി എഫ് സ്ഥാനാര്‍ഥി . ഇടതു സ്ഥാനര്തിയായി  യു ഡി എഫില്‍ നിന്നും പുതുതായി  ഇടതു പാളയത്തില്‍ ചേക്കേറിയ എഫ്. ലോറന്‍സ് ആണ് മത്സരിക്കുന്നത് . കേന്ദ്രത്തില്‍  മുന്‍ റെയില്‍വെ  സഹ മന്ത്രി ആയിരുന്ന ഓ രാജഗോപാലാണ്  ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നത് .




ചിത്രത്തിന് കടപ്പാട് :ഫേസ് ബുക്ക്‌ 

ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതു പാളയം വളരെ വ്യക്തമായ ആസൂത്രണം നടത്തി പ്രചരണം സംഘടിപ്പിക്കുന്നത്  കേരളീയ സമൂഹം കണ്ടറിഞ്ഞിട്ടുള്ളതാണ് .
(സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചാരണത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് മുകളിലെ ചിത്രം .)
ഈ വൃത്തി കെട്ട  സംസ്കാരം വളരെ  ആഴത്തില്‍ വേരൂന്നിയ ഒരു വിഭാഗമാണ്‌  ഇവര്‍ .

ഏറ്റവും വലിയ ജനാധിപത്യ ധ്വംസകനെയും  നേതൃത്വത്തില്‍ ഇരുത്തി 'ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രചാരണം' സംഘടിപ്പിക്കുവാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സി പി എം . 
ഏറ്റവും വലിയ അഴിമതിക്കാരനെയും   നേതൃത്വത്തില്‍ ഇരുത്തി 'അഴിമതിക്കെതിരെ പ്രചാരണം' സംഘടിപ്പിക്കുവാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സി പി എം .
 
പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ ഏതാനും ഏകാധിപതികള്‍ക്ക് പാര്‍ട്ടി അണികളെ എന്തും പറഞ്ഞു വിശ്വസിപ്പിച്ചു  ചൂഷണം  ചെയ്യുവാന്‍ കഴിയുന്ന പാര്‍ട്ടി .
ജനാധിപത്യ മുഖം പുറമേക്ക് അണിയുകയും പാര്‍ട്ടിയുടെ നേതൃ തലത്തിലുള്ള ഏതാനും വ്യക്തികള്‍ പാര്‍ട്ടിയെ അടക്കി ഭരിച്ചു  പാര്‍ട്ടിയുടെ  മുഖ്യ ശത്രുക്കളായ മുതലാളിത്തവുമായി ചങ്ങാത്തം പുലര്‍ത്തുന്ന പാര്‍ട്ടി . 



നെയ്യാറ്റിന്‍കരയില്‍ എങ്ങനെയും വിജയിക്കുക എന്ന ലക്ഷ്യവുമായി   അവര്‍ പ്രചാരണ തന്ത്രങ്ങളുമായി എത്തിക്കഴിഞ്ഞു . ആര്‍ ശെല്‍വരാജ് പാര്‍ട്ടിയെ വഞ്ചിച്ചു എന്നാണു അവര്‍ ഉയര്‍ത്തുന്ന മുഖ്യ ആരോപണം ...തൊട്ടടുത്ത  മണ്ഡലമായ കാട്ടാക്കടയിലെ 2011 ചരിത്രം സി പി എം മറന്നു പോയോ ? (അങ്ങനെയെങ്കില്‍  കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്  കിട്ടാതെ  ഇടതു സ്ഥാനാര്‍ഥി വേഷം കെട്ടിയ   ജയാ ഡാലി  എന്ന  യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയെക്കാള്‍ അന്തസ്സുള്ളവനാണ് ആര്‍ ശെല്‍വരാജ് എന്ന് സി പി എം സമ്മതിച്ചേ തീരു ..കാരണം ശേല്‍വരാജിനു കിട്ടിയ,ജയിച്ച  സീറ്റ് രാജി വെച്ചിട്ടാണ് സി പി എം വിട്ടത് .  )
 പാര്‍ട്ടി വിടുന്നവരൊക്കെ വഞ്ചകര്‍ ആണ് ,   വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്   എന്ന  സ്ഥിരം മുദ്രാവാക്യം മാത്രമാണ് ഇത്  . അത് ആര്‍ക്കും പറയാവുന്ന ഒരു ആരോപണം മാത്രം . പാര്‍ട്ടി മാറി ജനങ്ങളെ അഭിമുഖീകരിക്കുന്നവരോന്നും ജനങ്ങള്‍ക്ക്‌ സ്വീകാര്യര്‍ അല്ലെങ്കില്‍  എങ്ങനെയാണ്   ജനങ്ങള്‍ അവരെ വീണ്ടും വിജയിപ്പിക്കുക ? പാര്‍ട്ടി മാറി  മത്സരിച്ചു   ജയിച്ചവര്‍ക്ക്‌ കേരളത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട് .അതില്‍ ഇടതും വലതുമുണ്ട് . പിന്നെ എങ്ങനെയാണ്  സി പി എമ്മില്‍ നിന്നും ഒരാള്‍   പാര്‍ട്ടി മാറിയാല്‍ മാത്രം  അയാള്‍ കൊള്ളരുതാത്തവനാകുന്നത്   .?


പാര്‍ട്ടി വോട്ടുകള്‍ കൊണ്ടല്ല ശെല്‍വരാജ് വിജയിച്ചത് എന്ന് സി പി എം തന്നെ സമ്മതിച്ച കാര്യമാണ് . ശേല്‍വരാജിനു നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഉള്ള വ്യക്തി ബന്ധങ്ങളാണ്  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയത്തിനു  സഹായിച്ചത് എന്ന് ചാനല്‍ ചര്‍ച്ചകളില്‍ സി പി എം നേതാക്കള്‍ തന്നെ ആവര്‍ത്തിച്ച കാര്യമാണ് .പാറശ്ശാല മണ്ഡലത്തില്‍ നിന്നും ആര്‍ ശേല്‍വരാജിനെ  നെയ്യാറ്റിന്‍കരയിലേക്ക്  മാറ്റി മത്സരിപ്പിച്ചതും ഈ വോട്ടുകള്‍ ലക്‌ഷ്യം വെച്ചാണ് .   അത്തരത്തില്‍ പാര്‍ട്ടിക്ക് അതീതമായി വോട്ടു നേടിയ ഒരാളെ അയാള്‍  പാര്‍ട്ടിയെ വഞ്ചിച്ചു  അത് കൊണ്ട്  അയാളെ എതിര്‍ത്തു വോട്ടു ചെയ്തു തോല്‍പ്പിക്കണം  എന്ന് പറഞ്ഞു  സി പി എം  രംഗത്തിരങ്ങിയാല്‍ അത് ഗുണകരമാകുക ശേല്‍വരാജിനു തന്നെയാണ് . യാതൊരു സംശയവും വേണ്ട . യു ഡി എഫ് വോട്ടുകളും  ശേല്‍വരാജിനു വ്യക്തിപരമായി കിട്ടുന്ന ഇടതു വോട്ടുകളും നെയ്യാറ്റിന്‍കരയില്‍ ശേല്‍വരാജിനു നല്ല ഭൂരിപക്ഷം നല്‍കും എന്നതില്‍ സംശയം വേണ്ട .

പിന്നെ ശെല്‍വരാജ്  പറഞ്ഞ 'ആത്മഹത്യ' പ്രയോഗമാണ് . നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഇത് വരെയുള്ള  പരാമര്‍ശങ്ങള്‍ എടുത്തു നോക്കൂ . അവരില്‍ എത്ര പേര്‍ പറഞ്ഞത് തിരുത്താത്തവര്‍ ഉണ്ട് .?  രാഷ്ട്രീയം ഒറ്റയാള്‍ പട്ടാളങ്ങളല്ല . അത് ഒരു പടയണിയാണ് . അതില്‍ കൂട്ട് ചേരലും ,കൊഴിഞ്ഞു പോകലും സ്വാഭാവികമാണ് . അത് നമ്മുടെ രാഷ്ട്രീയ  പോരാട്ടങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല എങ്കില്‍  അതില്‍ വെറുതെ വേവലാതിപ്പെടേണ്ട . ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിന്റെ  മറ്റൊരു മാറ്റുരക്കല്‍ കൂടിയാണ്  നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് .അത് കൊണ്ട് തന്നെ ജനകീയ അംഗീകാരം ശേല്‍വരാജിനും യു ഡി എഫ്ഫിനുമാണ് .സംശയമുള്ളവര്‍ക്ക്  June  മാസം 15 തിയതി വരെ കാത്തിരിക്കാം  .
(സഖാക്കള്‍ക്ക് പോലും സംശയമില്ല എന്നത് വേറെ കാര്യം.   )











5 comments:

  1. പിറവത്തെ 'കറിവേപ്പില' പോലെ നെയ്യാറ്റിന്‍കര ക്കാര്‍ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന ഡിക്ഷനറി യിലെ ആ വാക്ക് എന്താണാവോ .. കേള്‍ക്കാന്‍ കൊതിയാവുന്നു ...:)

    ReplyDelete
  2. LDF സ്ഥാനാര്‍ഥി അറിയില്ല എന്ന് പറഞ്ഞു അത് പോരെ

    ReplyDelete
    Replies
    1. കണ്ണൂര്‍ ലോബി കണ്ണുരുട്ടിയപ്പോള്‍ വിരണ്ടു മാറ്റി പറഞ്ഞു എന്നാണു വാര്‍ത്ത ..:)

      Delete
  3. നെയ്യാറ്റിന്‍കര പ്രത്യേകിച്ച് ഒരു മാറ്റവും ഭരണത്തില്‍ ഉളവാക്കുന്നില്ല എന്ന സ്ഥിതിക്ക് പിറവത്തിന്റെ പ്രാധാന്യം നെയ്യാറ്റിന്‍കരയ്ക്ക് കിട്ടുമെന്ന് തോന്നുന്നില്ല. നമ്മുടെ മാധ്യമങ്ങളുടെ ഓ.ബി വാനുകള്‍ നെയ്യാറ്റിന്‍കര പിടിച്ചാല്‍ രക്ഷപ്പെട്ടു. പിന്നെ രാഷ്ട്രീയത്തിലെ സദാചാരവും മര്യാദയും നോക്കാതിരിക്കുകയാണ്‌ ഭേദം. നേതാക്കള്ക്കില്ലാത്തത് അണികളില്‍ നിന്ന് പ്രതീക്ഷിക്കാമോ?

    ReplyDelete
    Replies
    1. കേരളത്തില്‍ പാര്‍ടി സംവിധാനം ഉപയോഗിച്ച് ആരെയും വിരട്ടാം എന്ന അഹങ്കാരം തലയ്ക്കു പിടിച്ച പാര്‍ട്ടി നെയ്യാറ്റിന്‍ കരയില്‍ പരാജയപ്പെടനം .

      പാര്‍ടി പിടിച്ചു എന്ന അഹങ്കാരത്തോടെ പിണറായി അടങ്ങുന്ന കണ്ണൂര്‍ ലോബി നെയ്യാറ്റിന്‍ കരയില്‍ കാലു കുത്തുന്നതോടെ ശേല്വരാജിന്റെ ഭൂരിപക്ഷവും വര്‍ദ്ധിക്കും ...

      Delete

Blogger Template by Clairvo