ഇന്റര്‍നെറ്റ് എന്നാല്‍ ഫേസ് ബുക്ക് എന്നാണു ഇപ്പോഴത്തെ പ്രമാണം ....
ഗൂഗിള്‍ ബസ് നിര്‍ത്തിയ ശേഷം ഫേസ് ബുക്കില്‍ ഒരു ഇരച്ചു കേറ്റം അനുഭവപ്പെടുന്നുണ്ട് . ആദ്യം എന്ത് ചെയ്യണം ?എവിടെ തുടങ്ങണം? എന്നൊക്കെ കരുതി അറച്ചു നില്‍ക്കുന്നവരെ ഏതെങ്കിലും
ഗ്രൂപ്പില്‍ ചേര്‍ത്ത് വിട്ടാല്‍ മതി . പിന്നെ ഗ്രൂപ്പുകള്‍ അവരെ കൈകാര്യം ചെയ്തു വിട്ടോളും . !!!
ഗ്രൂപ്പ് നോട്ടിഫികെഷന്‍ നോക്കി ഗ്രൂപ്പുകള്‍ മാറി മാറി കേറി അവസാനം ഫേസ് ബുക്കില്‍ നിന്നും ഇറങ്ങാന്‍ നല്ല നേരം നോക്കേണ്ട അവസ്ഥ പിടി പെട്ടിരിക്കുന്നു ...!!!
ഇനി ഒരു മാറ്റം വേണം ...... അതെ മാറ്റം.....:)
ഇനി ഗ്രൂപ്പുകളുടെ ആഴങ്ങളിലേക്ക് നമ്മുടെ പ്രതികരണങ്ങള്‍ വലിച്ചെറിയുന്നില്ല . നാല് പേര് വായിക്കുന്ന ആളുകളുടെ പ്രൊഫൈല്‍ wall തന്നെ പിടിക്കാന്‍ തീരുമാനിച്ചു .രാഷ്ട്രീയം പറയുന്നവരെയാണ് ആദ്യം ലക്ഷ്യമിട്ടത് .
അതിനുള്ള അന്വേഷണം നടത്തിയപ്പോള്‍ മനസ്സിലായത് ഫേസ് ബുക്കില്‍ പലരും കൊട്ടും കുരവയുമായി
പ്രൊഫൈല്‍ തുടങ്ങിയതല്ലാതെ ഒന്നും തന്നെ ലൈവ് ആയി പങ്കു വെക്കുന്നില്ല എന്ന് . !!!
ഉള്ള പ്രൊഫൈല്‍ തന്നെ ഒരു 'ഹായ് 'പറഞ്ഞിട്ട് പോകലും അസിസ്ടന്റിനോട് 'ഇവന്മാരെ വട്ടാക്ക്' എന്ന് പറഞ്ഞിട്ട് കള്ള ചിരിയുമായി മുങ്ങലുമാണ് എന്ന് പിടി കിട്ടുന്നുണ്ട് . അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . നമുക്ക് തന്നെ സമയം തികയുന്നില്ല . പിന്നെ അവര്‍ക്കെവിടെ ഇതിനൊക്കെ സമയം . ഒരു പേര്‍സണല്‍ അസിസ്ടന്റ്റ് നെ വെച്ച് മാനേജ് ചെയ്യാന്‍ പറ്റുന്ന പണിയല്ലല്ലോ ഇത് .
പിന്നെയും സജീവമാകുന്നത് പാര്‍ട്ടി അണികളും അനുഭാവികളുമാണ് .
അവരുമായി ഗ്രൂപ്പുകളില്‍ ഇടപെട്ടു അവരും നമ്മളും ചീത്തയാകുന്ന ലക്ഷണമാണ് .
അവരുമായി ഗ്രൂപ്പുകളില്‍ ഇടപെട്ടു അവരും നമ്മളും ചീത്തയാകുന്ന ലക്ഷണമാണ് .
പ്രിയ വായനക്കാര്‍ രാഷ്ട്രീയ മത വിഷയങ്ങള്‍ സജീവമായി കൈകാര്യം ചെയ്യുന്ന ഫേസ് ബുക്ക് പ്രൊഫൈല്‍ അല്ലെങ്കില്‍ പേജ് ലിങ്കുകള്‍ താഴെ കമന്റ് ആയി ഇട്ടു തന്നാല്‍ അവരുടെ വാളില്‍ (wall ) 'വാളുമാ'യി ചാടിക്കോളാം. :) ശരിയായ പ്രൊഫൈല്‍ ആണ് എന്ന് ഉറപ്പു വരുത്തണമെന്ന് അപേക്ഷിക്കുന്നു ....
ഈ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ എന്നെ ഒന്ന് സഹായിക്കൂ
ദാ ഇത് പോലെ സജീവമായ ആളുകളായാലും മതി കേട്ടോ ...സഹായിക്കൂ ..
ReplyDeleteread this related post
Delete